ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെ സ്റ്റേറ്റ് ബോഡിയായ കേരളാ ബോക്സിങ് കൗൺസിലിന്റെ [KBC] യൂണിഫോം പ്രകാശനം ശ്രീ.അവിട്ടം തിരുനാൾ ആദിത്യ വർമ്മതമ്പുരാൻ, തിരുവനന്തപുരത്തുള്ള കവടിയാർ കൊട്ടാരത്തിൽ വച്ച് ഇന്നലെ നിർവഹിക്കുകയുണ്ടായി.
സ്പോർട്സിൽ അതീവതല്പരനും, ഷട്ടിൽ ബാഡ്മിന്റൺ താരവും കൂടിയായ ശ്രീ.ആദിത്യവർമ്മ തമ്പുരാനെ പ്രൊഫഷണൽ ബോക്സിങ് പരിചയപ്പെടുത്തുന്നതിന്റെയും, അതിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി, കൗൺസിൽ പ്രസിഡന്റ് ജോയ് ജോർജും സെക്രട്ടറി വാജിദ് സേട്ടും അദ്ദേഹത്തെ ബോക്സിങ് ഗ്ലൗസ് അണിയിച്ചു.
ജോയ് ജോർജ്, വാജിദ് സേട്ട്, രാജൻ പി.കെ, രാകേഷ് വിദ്യാധരൻ, നിഷാന്ത് സുഭാഷ്, അജിത് ചെട്ടിയാർ, ലിജിൻ ജോൺസൻ, അനിൽ കുമാർ തുടങ്ങിയവർ ഉൾപ്പെട്ട KBC അംഗങ്ങൾ, കേരളത്തിൽ താരതമ്യേന അപരിചിതമായ പ്രൊഫഷണൽ ബോക്സിങ്ങിന്റെ കായികമേഖലയിലെ സാധ്യതകളെക്കുറിച്ച് ആദ്ദേഹവുമായി ചർച്ച നടത്തി.
ആലപ്പുഴ ജില്ല ബോക്സിങ് കൗൺസിലിന്റെ ലോഗോ പ്രകാശനവും ഇക്കൂട്ടത്തിൽ അദ്ദേഹം നിർവഹിച്ചു, കൂടാതെ കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നടന്ന ആം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച, എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കിക്ക് ബോക്സിങ് ഫൈറ്റേഴ്സ് ആയ വാജിദ് സേട്ട്, നിഷാന്ത് സുഭാഷ്, ലിജിൻ ജോൺസൺ എന്നിവർക്ക് അദ്ദേഹം സ്വർണ്ണ മെഡലുകളും അണിയിച്ചു.