: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഈ 2 ജില്ലകളിൽ അടുത്ത 3മണിക്കൂറിനുള്ളിൽ മഴയെത്തും; ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു. വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്.

അതേ സമയം ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15ാം തീയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത ഉണ്ട് എന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം തന്നെ ഇന്ന് ഉയർന്ന തിരമാല ജാ​ഗ്രതാ നിർ​ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ മഴ എത്തുന്നത് ആശ്വാസമാകും.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെ‍ട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമനാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് താപനില 41 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏപ്രിൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെ ആയിരിക്കും എന്നാണ് പുതിയ അറിയിപ്പ് തൃശ്ശൂർ ജില്ലയിസ്‍ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം കാസർ​ഗോഡ് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരേയും രേഖപ്പെടുത്താൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News