: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്

കൊടുംവേനലിനെ വകവെക്കാതെ പാർട്ടി ഭേദമന്യേ നടത്തിയ നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും ​​പൊതുയോഗങ്ങൾക്കും ​​എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും.

പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ എന്നിവയും അഭിപ്രായ വോട്ടെടുപ്പുകൾ, പോൾ സർവേകൾ, എക്‌സിറ്റ് പോൾ തുടങ്ങിയവയും അനുവദിക്കില്ല. നിയമലംഘകർക്ക് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് അരമണിക്കൂർ വരെ എക്സിറ്റ് പോളുകൾ നിരോധിക്കും.

പരസ്യം ചെയ്യൽ
മണ്ഡലത്തിന് പുറത്തുള്ള പാർട്ടി പ്രവർത്തകരെ മണ്ഡലത്തിൽ തങ്ങാൻ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നിരോധനം തുടരും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

മണ്ഡലത്തിന് പുറത്തുള്ള പാർട്ടി പ്രവർത്തകരെ മണ്ഡലത്തിൽ തങ്ങാൻ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നിരോധനം തുടരും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News