തിരുവിതാംകൂറിന്റെ ചരിത്രം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം കൂടിയാണ്,തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാഷിക ഉത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാള കലണ്ടർ അനുസരിച്ച് മീനമാസത്തിലെ (മാർച്ച് – ഏപ്രിൽ ) രോഹിണി നാളിൽ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളിൽ സമാപിക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പാണ്ഡവന്മാരുടെ അഞ്ചു വലിയ പ്രതിമകകൾ ഉത്സവനാളുകളിൽ ഉയരും. മഴയുടെ ദൈവമായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണ് ഇതെന്ന് വിശ്വസിക്കുന്നു. വളരെ പ്രത്യേകയുള്ള ചടങ്ങുകളും മറ്റ് കലാ പരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും. ഒമ്പതാം ദിവസം തിരുവിതാംകൂർ രാജ വംശത്തിലെ ഏറ്റവും മുതിർന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന് ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്.
പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ട് നടക്കും. ശംഖുമുഖം കടൽത്തീരത്ത് ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം ആചാരങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും. പുരുഷന്മാരായ എല്ലാ രാജകുടുംബാംഗങ്ങളും ഈ ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും.നൂറ്റാണ്ടുകളായുള്ള തുടർന്ന് പോകുന്ന ഒരു ആചാരമാണിത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൻ്റെ പ്രത്യേകത,പഴയ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രധാനി തൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ഘോഷയാത്രയിൽ വിഗ്രഹങ്ങളെ അകമ്പടി സേവിക്കുന്നു എന്നതാണ്. പള്ളിവേട്ട സമയത്ത് രാജകുടുംബത്തലവൻ വില്ലും അമ്പും ഉപയോഗിച്ച് ഇളം തേങ്ങ എറിയുന്നു. മഹാവിഷ്ണു (ക്ഷേത്രത്തിൻ്റെ അധിപനായ ദേവൻ) അസുരനെ വേട്ടയാടുന്നതിൻ്റെ പ്രതീകമായ ഈ ആചാരം തിരുവനന്തപുരം കോട്ടയ്ക്കുള്ളിലെ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടക്കുന്നു. ആറാട്ടിൻ്റെ തലേദിവസമാണ് പള്ളിവേട്ട നടക്കുന്നത്.