: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

കേരള തീരത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ച് പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News