: :
3

What's New?

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ …

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 …

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. …

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. …

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും …

എറണാകുളത്ത് മൂന്നാഴ്ചയ്ക്കിടെ189 പേര്‍ക്ക് മഞ്ഞപ്പിത്തം; 4 ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുകയാണ്. എറണാകുളത്ത് മൂന്നാഴ്ചയ്ക്കിടെ 189 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ദിവസേന കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തിനെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം. ജില്ലകളില്‍ അസുഖം വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗബാധ കണ്ടുവരുന്ന പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം. അശുദ്ധമായ വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരുമെന്നതിനാല്‍ ഐസും വെള്ളവുമെല്ലാം ശ്രദ്ധിച്ച് ഉപയോഗിക്കണം. പാത്രങ്ങള്‍ കഴുകാനും ശരീരം ശുചിയാക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളം ചോരുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അതിന് അടിയന്തര പരിഹാരം കാണുകയും വേണം.

രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച് ഐ വി ബാധിതര്‍, കരള്‍ രോഗ ബാധിതര്‍ എന്നിവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ സ്വീകരിച്ച പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചു.

ഹെപ്പറ്റൈറ്റിസ്-എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രണ്ടു മുതല്‍ ആറ് ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തിലാവുക) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News