വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ആത്മഹത്യ ചെയ്തു, നടുങ്ങി കുടുംബം

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചിമുറിയിൽ ജിബിനെ കൈയിൽ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ജിബിൻ്റെ ഫോൺ കോളുകളും പോലീസ് പരിശോധിച്ചുവരികയാണ്.

വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുമ്പാണ് വിവാഹിതനായി നാട്ടിലെത്തിയത്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ജിബിൻ്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും കണ്ടില്ല. വിവാഹദിവസം രാവിലെയും ജിബിൻ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ ആർക്കും അറിയില്ല. വീട്ടുകാരെ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുംവീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിൻ ആത്മഹത്യ ജിബിൻ ജീവനൊടുക്കിയത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *