നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊച്ചി: കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി മരട് പോലീസ് കേസെടുത്തത്. ‘അമ്മ’യുടെ ഭാഗമാണെന്നും സിനിമയിൽ അഭിനയിക്കാമെന്നും വാഗ്ദാനം നൽകിയാണ് താരത്തെ പീഡിപ്പിച്ചതെന്നാണ് പരാതി. ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. IPC 376 (1) ലൈംഗികാതിക്രമം, IPC 354 സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള അക്രമം, IPC 452 അതിക്രമിച്ച് കടക്കൽ, IPC 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇവള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ മാനേജർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റു ചിലർക്കെതിരെ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *