യാത്രക്കാർ 3 മണിക്കൂർ പെരുവഴിയിൽ കുടുങ്ങി; ഷോർണൂരിൽ തടഞ്ഞിരുന്ന വന്ദേഭാരത് രാത്രി 2.30-ന് തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം: അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ അർധരാത്രി രണ്ടരയോടെയാണ് എത്തിയത്, എന്നാൽ ഇത് മൂന്നര മണിക്കൂറോളം വൈകി. സാങ്കേതിക പ്രശ്നങ്ങൾ കാരണം ട്രെയിൻ ഷോർണൂരിൽ മൂന്ന് മണിക്കൂറോളം തടഞ്ഞു നിന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. കണക്ഷൻ സർവീസുകൾ ലഭ്യമല്ലാത്തതിനാൽ, തിരുവനന്തപുരം നഗരത്തിൽ നിന്ന് പുറത്ത് പോകാൻ കഴിയാതെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടി.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അർധരാത്രി രണ്ടരയോടെയാണ്. സാങ്കേതിക പ്രശ്നം മൂലം  ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ട ട്രെയിൻ പിന്നീട്ട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. സാങ്കേതിക പ്രശ്നം ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നുണ്ടായില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ട്രെയിന് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂർ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *