തിരുവനന്തപുരം: പാലോട് ഭർത്തൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ ആണ്. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അജാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നു സൂചനകളുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്ത ശേഷം മാത്രമാണ് എത്തിയത്. ഇതും സംശയം ഉയര്‍ത്തുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമുള്ള മര്‍ദനത്തിന്റെ പാടുകള്‍ കാണപ്പെടുന്നു. മകളെ കൊന്നാണ് കെട്ടിത്തൂക്കിയതെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് മാസമുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇന്ദുജയെ ഇന്നലെ ഉച്ചക്ക് പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ – കൊന്നമൂട് പ്രദേശത്ത് തന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന്റെ വീട്ടിൽ സ്ഥിരമായി മാനസിക പീഡനങ്ങളും ഭീഷണികളും നേരിടുന്നുവെന്ന് മകൾ കുടുംബത്തെ അറിയിച്ചതായും, എന്നാൽ അവരെ അവിടെ പോകാൻ അനുവദിക്കാത്തതായും ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നു. മകളുടെ മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ദുജയുടെ ഭർത്താവ് അഭിജിതിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.