കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ കാറിടിച്ച് വീഴ്ത്തി അബോധാവസ്ഥയിലാക്കിയ പ്രതി, പുറമേരി സ്വദേശിയായ ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പൊലീസ് ശക്തമാക്കി. ഇയാൾ ഉടൻ തന്നെ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുകയും, ഭാര്യക്കെതിരെ കേസെടുക്കുകയും ചെയ്യണമെന്ന് ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.
ദുബായിലേക്ക് കടന്ന ശേഷം ക്രൂരത നടത്തിയ ഷെജീല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ നാട്ടിലെത്തി കീഴടങ്ങുമെന്നു പൊലീസ് കരുതുന്നു. പൊലീസ് ആദ്യം ബന്ധപ്പെടുമ്പോള്‍ അപകടം നടന്നത് നിഷേധിച്ച പ്രതി പിന്നീട് സമ്മതിച്ചു. റെഡ് കോര്‍ണര്‍, ലുക്കൗട്ട് നോട്ടീസ് തുടങ്ങിയ നടപടികളെക്കുറിച്ച് പൊലീസ് ഇപ്പോൾ ആലോചിക്കുന്നില്ല. ഇയാളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കുടുംബം ശ്രമം നടത്തുകയാണ്. എത്രയും പെട്ടന്ന് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച് കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഷെജീലിനെതിരെ അശ്രദ്ധ കൊണ്ടുണ്ടാക്കിയ മരണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍.