ഏങ്ങണ്ടിയൂരിൽ വിനായകൻ്റെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം പോലീസിനെതിരെ കോടതി ചുമത്തണം

തൃശൂർ: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത് വിഭാഗവും നൽകിയ അപ്പീലിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ഏങ്ങണ്ടിയൂർ വിനായകൻ കേസിൽ തൃശൂർ വിസിപിടി കോടതിയുടെ സുപ്രധാന വിധി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സജ്ജനും ശ്രീജിത്തിനും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല. ഇതിനെതിരെ വിനായകൻ്റെ അച്ഛൻ കൃഷ്ണയും ദളിത് കമ്യൂണിറ്റി ഫ്രണ്ടും കോടതിയിൽ കേസ് ഫയൽ ചെയ്തു.

017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ  വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പോലീസുകാർ ഉൾപെട്ടിരുന്നില്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *