എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം പോലുള്ള അഅന്ധവിശ്വാസങ്ങളുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.
ദുർമന്ത്രവാദത്തിന് സാധ്യതയുണ്ടെന്ന് അവ്യക്തമായ സംശയമുണ്ടെന്നും കേസിൽ ഒരു പ്രതി മാത്രമേയുള്ളൂവെന്നാണ് ഇപ്പോൾ നിഗമനമെന്നും പോലീസ് പറഞ്ഞു. ഉത്തർപ്രദേശ് നെല്ലിക്കുഴി സ്വദേശി അജാസ് ഖാൻ്റെ മകൾ ആറുവയസ്സുകാരി മുസ്കാനെയാണ് ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാൻ്റെ രണ്ടാം ഭാര്യയായ നിഷയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട മുസ്‌കാൻ അജാസ് ഖാൻ്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ്.
ആദ്യ വിവാഹത്തിൽ നിഷയ്ക്കും ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാൻ്റെ കുഞ്ഞിനൊപ്പം നിഷ വീണ്ടും ഗർഭിണിയായി. മറ്റൊരു കുട്ടി കൂടി ജനിച്ചാൽ മുസ്‌കാൻ തൻ്റെ ഭാവി ജീവിതത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു നിഷയുടെ ആദ്യ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മന്ത്രവാദം സംശയിക്കുന്ന സൂചനകൾ പോലീസിന് ലഭിച്ചു. കൊലപാതകത്തിൽ അജാസ് ഖാന് പങ്കില്ലെന്നാണ് നിഗമനം.