തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും പരിക്കേറ്റതാണ് അമ്മുവിൻ്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലച്ചോറിലും തലയോട്ടിയുടെ ഇരുവശങ്ങളിലും രക്തസ്രാവമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. തുടയെല്ല് പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. വാരിയെല്ലുകൾ തകർന്നിരിക്കുന്നു. വലത് ശ്വാസകോശത്തിനടിയിൽ ചതവുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ അമ്മു സജീവിൻ്റെ കുടുംബം പോലീസിൽ പരാതി നൽകി. കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം സജി അമ്മയെ പോഫാസർ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഹോസ്റ്റൽ മുറിയിലിരുന്ന് അമ്മു എഴുതിയ കുറിപ്പും കുടുംബം പുറത്തുവിട്ടു. അമ്മുവിൻ്റെ ഹോസ്റ്റലിലെ സാധനങ്ങളിൽ നിന്നാണ് വീട്ടുകാർ നോട്ട് കണ്ടെടുത്തത്. ചില കുട്ടികൾ പരിഹാസവും മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു.