: :
3

What's New?

വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, റിയാസ് ഖാന്റെ സ്റ്റെലിനും ലുക്കിനും ആരാധകർ ഏറെ ആകർഷിതരാണ്. ബോഡി ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് റിയാസ് ഖാൻ. എന്നാൽ, ബോഡി ബിൽഡിംഗ് ചെയ്യുന്ന …

പാലക്കാട്: കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടായി മാറിയെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം …

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഈ ആരോപണത്തിന് …

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതിയുടെ വിധിയെക്കുറിച്ച് പ്രതികരിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ, ഇത് അപൂർവമായ ഒരു കേസാണെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞു. അന്വേഷണ ടീമിന്റെ വിജയമാണ് …

തിരുവനന്തപുരം: പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ സാഹചര്യങ്ങളിൽ …

LATEST NEWS

വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പ്രതിരോധിക്കാതെ ഒരു വിഭാഗം, മിണ്ടാതെ പ്രിയങ്ക ഗാന്ധിയും; നേതാക്കൾ ഒളിവിൽ

കൽപ്പറ്റ: വയനാട് കോൺഗ്രസിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. രണ്ട് പ്രബല നേതാക്കൾ പ്രതികളായതോടെ, ജില്ലയിൽ പാർട്ടിക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും ആളുകൾ ഇല്ലാത്ത അവസ്ഥയിലാണ് ഡിസിസി ഓഫീസ്. പ്രതിസന്ധി കടുക്കുമ്പോഴും, ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനിൽക്കുകയാണ്. പ്രിയങ്ക ഗാന്ധി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എംഎൽഎയും ഡിസിസി പ്രസിഡൻ്റും പ്രതികളായിട്ടും, വിജയന്റെ മരണത്തിൽ വയനാട് എംപി പ്രതികരിച്ചിട്ടില്ല.

ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിചേർത്ത് കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ ഇല്ലാത്ത അവസ്ഥയാണ്. അറസ്റ്റിന്റെ ഭയത്താൽ ഇവർ മാറിനിൽക്കുന്നതാണ് കരുതുന്നത്. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവരും വയനാട് ജില്ലയിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥിരീകരിക്കുന്നു. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News