തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുകയും അവയുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാനമാകെയുള്ള പ്രത്യേക പരിശോധനകൾ നടത്തുകയുണ്ടായി, എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകളിൽ ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകുന്നതിനെക്കുറിച്ച് രഹസ്യ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഈ പരിശോധന നടത്തിയത്.

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …