സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവാണെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്തൃപീഡനത്തിന് കുടുംബം ആരോപണം ഉന്നയിച്ചു.

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃ പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ വ്യാഴാഴ്ച പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2023 മെയ് മാസത്തിൽ വിഷ്ണുജയും എളങ്കൂർ സ്വദേശിയായ പ്രഭിനും തമ്മിൽ വിവാഹം നടന്നിരുന്നു.

സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഈ സംഭവത്തിൽ ഭർത്താവിന്റെ ബന്ധുക്കൾ കൂടി പങ്കാളിയാണെന്ന് ആരോപണം ഉണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *