കോഴിക്കോട്: മുക്കത്തെ സംങ്കേതം ഹോട്ടലുടമ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും, ആസൂത്രിതമായാണ് ആക്രമണം നടത്തിയത് എന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്നോട്ടുവന്നത്.
ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വിവരിച്ചു. ഹോട്ടലുടമ ദേവദാസും മറ്റ് രണ്ട് പേരും ചേർന്ന് രാത്രി അതിക്രമിക്കാൻ ശ്രമിക്കുമ്പോൾ, തന്റെ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടിയതായി പെണ്‍കുട്ടി പറഞ്ഞു. മുമ്പും ദേവദാസിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞു.
ആദ്യം മകളെ പോലെ പെരുമാറിയിരുന്ന ദേവദാസിന്റെ സ്വഭാവം പിന്നീട് മാറിയപ്പോൾ, മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പിന്നീട്, “ഇനി ആവർത്തിക്കില്ല” എന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും, പരിക്കേറ്റപ്പോൾ ചികിത്സയിലിരിക്കെ ഭീഷണിയുള്ള സന്ദേശം അയച്ചുവെന്ന് അവൾ പറഞ്ഞു. “നിനക്കുള്ള ആദ്യത്തെ ഡോസ്” എന്നാണ് വാട്സാപ്പിൽ അയച്ചത്. കെട്ടിടത്തിൽ നിന്ന് വീണതോടെ പരിക്കേറ്റിട്ടും, അവരെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ആസൂത്രിതമായ ആക്രമണമാണെന്ന് പെണ്‍കുട്ടി പറഞ്ഞു.
അന്നേദിവസം അവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരെക്കുറിച്ച് മുമ്പേ പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അവിടെ പ്രത്യേകിച്ച് ജോലി ഇല്ലെങ്കിൽ പോലും, എന്നെ കമ്പ്യൂട്ടറിന്റെ മുന്നിലിരുത്തും.