: :
3

What's New?

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍ മികവ് ലഭിക്കും. …

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, …

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ …

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

തമിഴ്‌നാട്ടില്‍ വ്യാപക മഴ; ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വീസ് നവംബര്‍ 16 വരെ നിര്‍ത്തി വച്ചിരിക്കുകയാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News