തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം കമ്പംമെട്ട് റോഡിൽ നിർത്തിയിട്ട കാറിന് അകത്താണ് മൃതദേഹങ്ങൾ. രണ്ട് പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദ്ദേഹമാണ് കാറിനുള്ളിലുള്ളത്. കേരള അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുള്ളിലാണ് സംഭവം.
മരിച്ചവർ മലയാളികളാന്നെന്ന് സംശയിക്കുന്നു. കോട്ടയം രജിസ്ട്രേഷനുള്ള കാറിലാണ് മൃതദേഹങ്ങൾ. പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പം വടക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.