ബെംഗളൂരു: ആദ്യ പോസ്റ്റിംഗിനായി പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ച യുവ ഐപിഎസ് ഓഫീസർ ഹർഷ് ബർധനെ കർണാടക വിടവാങ്ങി. ബെംഗളുരുവിലെ ആംഡ് പൊലീസ് ട്രെയിനിംഗ് സ്കൂളിൽ നടന്ന ഗാർഡ് ഓഫ് ഓണറിൽ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി യാത്രയാകുന്ന കൂട്ടുകാരൻ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ കണ്ണീരോടെ ഹർഷിന് അവസാന സല്യൂട്ട് നൽകി.
ജീവിതം എത്ര ക്രൂരമായിരിക്കാം. ആദ്യ പോസ്റ്റിംഗിന് മുമ്പ്, ആദ്യ ശമ്പളം ലഭിക്കുമ്ബോൾ, അവൻ പോയി. ഹാസനിൽ എഎസ്‌പിയായി ചുമതലയേൽക്കാൻ പോകുന്ന വഴിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക കേഡർ പ്രൊബേഷണറി ഐപിഎസ് ഓഫീസർ ഹർഷ് ബർധന്റെ ഓർമക്കുറിപ്പാണ് ഇത്, കണ്ണീരോടെ കോളേജിലെ സുഹൃത്ത് എഴുതിയത്. സിവിൽ എഞ്ചിനീയറായിരുന്ന ഹർഷിന്‍റെ സ്വപ്നമായിരുന്നു ഐപിഎസ്.