ദില്ലി: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാനയിലെ എംഎൽഎയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. എംഎൽഎയെ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. സ്വയം വെടിവെച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.