ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് അപകടത്തിൽ എട്ട് പേർ മരിച്ചു. പുഷ്പക് എക്‌സ്പ്രസ് ട്രെയിനിലാണ് മരിച്ചത്. തീവണ്ടിയുടെ ചക്രങ്ങളിൽ നിന്ന് പുക ഉയരുകയും അത്യാഹിതം സംഭവിക്കുകയും ചെയ്‌തതിനെത്തുടർന്ന്, പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാർ തീപിടിത്തം ഭയന്ന് ട്രാക്കിലേക്ക് ഓടി. പാളത്തിലേക്ക് ചാടിയ യാത്രക്കാരനെ എതിരെ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി. സർക്കാർ ഏജൻസികളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, പുഷ്പക് എക്‌സ്പ്രസിൻ്റെ തീപിടിത്ത വിവരം വ്യാജമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.