ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല രാമൻ അവതരിപ്പിക്കാനിരിക്കെ, നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് സാധാരണക്കാരുടെ ശ്രദ്ധയിൽ. നിലവിലെ ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകുമോ എന്നതിലും ആകാംക്ഷ നിലനിൽക്കുന്നു. നിലവിലെ ആദായ നികുതിദായകരിൽ 72 ശതമാനം പേർ പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്ക് പറയുന്നു. പുതിയ ആദായനികുതി സ്കീമനുസരിച്ച്, 3 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ആദായനികുതി ബാധകമല്ല.
ഈ തവണത്തെ ബജറ്റിൽ അഞ്ച് ലക്ഷത്തിലേക്ക് നികുതി ഒഴിവാക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ, അതും 5 ലക്ഷം രൂപയാക്കണമെന്ന ആവശ്യം ഉണ്ട്. പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയാക്കാനും, പഴയ വ്യവസ്ഥയിൽ 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയാക്കാനും ആവശ്യങ്ങൾ ഉണ്ട്. നികുതി നൽകേണ്ട വരുമാനം 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറാകുമോ എന്നതും ഇന്ത്യൻ മധ്യവർഗത്തിന് ശ്രദ്ധയിൽവെക്കേണ്ടതാണ്.
രാജ്യത്തെ മധ്യവർഗത്തിന് മേൽ അമിത നികുതി ഭാരം കേന്ദ്രം ഏല്പിക്കുന്നുവെന്ന വിമർശനം ശക്തമാണ്. ദില്ലി തെരഞ്ഞെടുപ്പിൽ എഎപി ഉൾപ്പെടെ ഈ വിമർശനം ഉയർത്തുന്നു. മധ്യവർഗ വോട്ടുകൾ നിർണ്ണായകമായ ദില്ലി പോളിംഗ് ബൂത്തിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ, ബജറ്റിൽ നികുതി ഭാരം കുറയ്ക്കാൻ ഇടപെടലുണ്ടാകുമോ എന്നത് വ്യക്തമാകേണ്ടതാണ്. പരമാവധി ആളുകളെ പുതിയ ഘടനയിലേക്ക് എത്തിക്കാനായി.