മഹാ കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് സന്തോഷകരമായ വാർത്ത, വിമാന ടിക്കറ്റ് വില 50 ശതമാനം വരെ കുറയുന്നു.

ദില്ലി: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പോകുന്നവർക്ക് കേന്ദ്ര വ്യാമയാന മന്ത്രാലയം സന്തോഷകരമായ വാർത്ത നൽകുന്നു. കുംഭമേളക്ക് പോകുന്ന യാത്രക്കാർക്ക് വിമാന നിരക്കുകൾ  കുറയുമെന്ന് വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു അറിയിച്ചു. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ വിമാന കമ്പനികളോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മഹാ കുംഭമേളയെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർദ്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ, വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവ് വരുത്താൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുത്തണമെന്ന് സർക്കാർ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *