മംഗളൂരു: പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരം നീന്താൻ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്.
ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്.അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു.നാലുപേർ അവശനിലയിൽ നീന്തിക്കയറി.പരിസരവാസികൾ അറിയിച്ച് എത്തിയ പൊലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് ജഡങ്ങൾ കിട്ടിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.പൊലീസ് കേസെടുത്തു.