ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ഹൈദരാബാദ് നിരയില്‍ അന്‍മോള്‍പ്രീത് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ കളിക്കും.
ആറ് ഓവറില്‍ രണ്ടിന് 37 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. തുടക്കത്തില്‍ തന്നെ അഭിഷേക് ശര്‍മ (12), അന്‍മോല്‍പ്രീത് സിംഗ് (5) എന്നിവരെ മടക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി. അഭിഷേകിനെ ആവേഷ് ഖാന്‍ മടക്കി. അന്‍മോലിന്റെ വിക്കറ്റ് സന്ദീപ് ശര്‍മയ്ക്കായിരുന്നു. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഹെഡ് – റെഡ്ഡി സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ ഹെഡിന്റെ ആദ്യ പന്തില്‍ തന്നെ റിയന്‍ പരാഗ് പാഴാക്കിയിരുന്നു. അതിന് കനത്ത വില കൊടുക്കേണ്ടിവന്നു.
എന്നാല്‍ 15-ാം ഓവറില്‍ ഹെഡിനെ, ആവേശ് ബൗള്‍ഡാക്കി. 44 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുടര്‍ന്നത്തിയ ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട താരം 40 റണ്‍സുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസന്‍ നേടിയിരുന്നു. 42 പന്തുകള്‍ നേരിട്ട റെഡ്ഡിയുടെ ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും മൂന്ന് ഫോറും നേടി. ഇരുവരും 70 റണ്‍സ് കൂട്ടിചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്‍മോല്‍പ്രീത് സിംഗ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍.