: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഫിഫ റാങ്കിംഗ്: 2018ന് ശേഷമുള്ള ഏറ്റവും മികച്ച സ്ഥാനത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം

ദില്ലി: ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോള്‍ ടീം റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. 2018ന് ശേഷം ഇതാദ്യമായി ബ്ലൂ ടൈഗേഴ്‌സ് 100നുള്ളിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം 99-ാം സ്ഥാനത്താണ് സുനില്‍ ഛേത്രി നയിക്കുന്ന നീലപ്പട. അതേസമയം ഏഷ്യന്‍ ടീമുകളുടെ റാങ്കിംഗില്‍ 18-ാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ജൂണ്‍ മാസത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. അടുത്തിടെ സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്തത് കിരീടം ഉയര്‍ത്തിയതാണ് ഇന്ത്യന്‍ ടീമിന് തുണയായത്. സാഫ് കപ്പിന് തൊട്ടുമുമ്പ് ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പിലും ഇന്ത്യന്‍ ടീമിനായിരുന്നു കിരീടം.

നായകന്‍ സുനില്‍ ഛേത്രിക്ക് കീഴില്‍ കഴിഞ്ഞ മാസക്കാലങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വ‍ര്‍ഷം മാര്‍ച്ചില്‍ 106-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2015 മാ‍ർച്ചില്‍ 173-ാം സ്ഥാനത്ത് കിടന്നിരുന്ന ടീമാണ് 2023 ജൂലൈയില്‍ നൂറിനുള്ളിലേക്ക് എത്തിയത്. ഇപ്പോഴത്തെ പരിശീലകന്‍ ഇഗോ‍ർ സ്റ്റിമാക്കിന് കീഴില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നീലപ്പട പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിയറ്റ്‌നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ശേഷം പിന്നീട് കളിച്ച ഒരു മത്സരങ്ങളിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.

ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. ഫ്രാന്‍സ് രണ്ടും ബ്രസീല്‍ മൂന്നും ഇംഗ്ലണ്ട് നാലും ബെല്‍ജിയം അഞ്ചും ക്രൊയേഷ്യ ആറും നെതര്‍ലന്‍ഡ്‌സ് ഏഴും ഇറ്റലി എട്ടും പോര്‍ച്ചുഗല്‍ ഒന്‍പതും സ്പെയിന്‍ പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഇതേസമയം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും അപേക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാക്. ഗെയിംസില്‍ പോരാടി ഇന്ത്യയുടെ അഭിമാനവും പതാകയും ഉയർത്തും എന്ന് സ്റ്റിമാക് ഉറപ്പ് നല്‍കുന്നു. റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ പത്തിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്നാണ് കായികമന്ത്രാലയത്തിന്‍റെ നിലപാട്. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News