വനിതാ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന് തോൽവി. ഫ്രാൻസിനോട് 2-1നാണ് ബ്രസീൽ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ പനാമയെ തോൽപ്പിച്ച ബ്രസീൽ കരുത്ത് ഫ്രാൻസിന് മുന്നിൽ അടിയറവു പറയുകയായിരുന്നു.
17ആം മിനുട്ടിൽ ലെ സൊമ്മറിന്റെ ഗോളിൽ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഫ്രാൻസിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒലിവേരിയയിലൂടെ ബ്രസീൽ സമനില നേടി. 83ആം മിനുട്ടിൽ വിൻഡി റെനാർഡ് ഫ്രാൻസിന്റെ വിജയ ഗോൾ നേടി.
ജയത്തോടെ 4 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമതായി. ബ്രസീൽ 3 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു. ജമൈക ആകും ബ്രസീലിന്റെ അവസാന മത്സരത്തിലെ എതിരാളികൾ. ഫ്രാൻസ് പനാമയെയും നേരിടും.