ആയുസ് ആയിരക്കണക്കിന് വര്‍ഷങ്ങളായിരിക്കും; ലോകത്തിലെ ആദ്യ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി നിര്‍മാണം, ഒരു വിപ്ലവകരമായ കണ്ടുപിടുത്തമായി മാറുന്നു.

ബ്രിസ്റ്റോള്‍: ആയിരക്കണക്കിന് വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഈ ചരിത്രപരമായ കണ്ടെത്തലിന് യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയും ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് പിന്നില്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങള്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടോം സ്കോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

യുകെയിലെ അറ്റോമിക് എനര്‍ജി അതോറിറ്റിയും ബ്രിസ്റ്റോല്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ലോകത്തിലെ ആദ്യ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ്. ഈ ബാറ്ററി സംവിധാനം ഉപകരണങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളോളം പ്രവര്‍ത്തനക്ഷമത നല്‍കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാല ആയുസ് ആവശ്യമായ ഉപകരണങ്ങള്‍ക്ക് ഇത് ഭാവിയില്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ മേഖലയിലാണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി ആദ്യമായി ഉപയോഗത്തിലേക്ക് വരാന്‍ സാധ്യതയുള്ളത്. ഒക്യുലാര്‍ ഇംപ്ലാന്‍ഡുകള്‍, ഹിയറിംഗ് എയ്‌ഡുകള്‍, പേസ്‌മേക്കറുകള്‍ തുടങ്ങിയ കുറച്ച് പരിമിതമായ ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഈ ബാറ്ററികള്‍ ഭാവിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *