: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ നിന്ന് വാട്സ്ആപ്പില്‍ വരുന്ന മെസേജുകള്‍ കാണിക്കുക.

കൂടാതെ ഇത്തരം മെസേജുകള്‍ വരുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനോ മോഡറേഷന്‍ ടീമിന് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. കൂടാതെ ഇങ്ങനെ മെസേജുകള്‍ എത്തിയാല്‍ പ്രൊഫൈല്‍ നെയിമും, പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറിന്റെ കണ്‍ട്രി കോഡും ശ്രദ്ധിക്കണമെന്ന നിര്‍ദേശവും വാട്‌സ്ആപ്പ് നല്‍കും. നമ്പര്‍ സേവ് ചെയ്യാത്തതിനാല്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ഉപയോക്താവ് വായിച്ചാലും ബ്ലൂടിക്ക് ലഭിക്കില്ല.

അപരിചിതമായ നമ്പറില്‍ നിന്ന് വാട്‌സാപ്പില്‍ സന്ദേശം ലഭിക്കുമ്പോള്‍ നിങ്ങള്‍ അതിന് മറുപടി അയച്ചാല്‍ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അയച്ചയാള്‍ക്ക് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എത്തും.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News