: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

“എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം”. പൊതുവിദ്യാഭ്യാസം ഉന്നത നിലവാരം പുലർത്തുന്നു: വി.ശിവൻകുട്ടി

വിദ്യാഭ്യാസത്തിന് ജനങ്ങൾ നൽകുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഗുണനിലവാരമുള്ളതാക്കി മാറ്റുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പട്ടം ഗവ മോഡൽ ഗേൾസ് എച്ച് എസ് എസിൽ നടന്ന സംസ്ഥാന തല അധ്യാപക സംഗമം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ നടത്തുന്ന നിക്ഷേപങ്ങളും നിരന്തര വിലയിരുത്തലും പൊതുവിദ്യാദ്യാസത്തിന് കരുത്ത് പകരുന്നു.

മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് പാഠ്യപദ്ധതി ചടക്കൂട് സൃഷ്ടിച്ച് ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജനകീയ, ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സംസ്ഥാന സർക്കാർ പിൻതുടരുന്നത്. പരിസ്ഥിതി, ശാസ്ത്ര ബോധവും ലിംഗ നീതിയും സാംസ്‌കാരിക വൈവിധ്യങ്ങളും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് പിൻതുടരുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നാം ലക്ഷ്യം വയ്ക്കുന്നു. അതിനനുസരിച്ചുള്ള ചുമതലകൾ കാര്യക്ഷമതയോടെ നിർവഹിക്കാൻ അധ്യാപകരെ സജ്ജമാക്കുന്നതിനാണ് 2024 ലെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. പഠന സമീപനം, പഠന പ്രവർത്തനങ്ങൾ , ക്ലാസ് മുറി, പഠന മാധ്യമം, അധ്യാപകൻറെ പങ്ക്, പഠന സഹായ സാമഗ്രികൾ, ഗൃഹപഠനം, പുറം വാതിൽ പഠനം, വിലയിരുത്തൽ രീതി, പാഠപുസ്തകം, അധ്യാപകസഹായി, വിവര സാങ്കേതിക വിദ്യയുടെ പ്രയോഗം, എന്നിങ്ങനെ അറിവ് നിർമ്മാണത്തിൻറെ എല്ലാ സഹായ ഘടകങ്ങളിലും പുരോഗമനപരമായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി മുഖേന 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം ഇന്നു മുതൽ മെയ് 25 വരെ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ചുകൾ ഇന്ന് മുതൽ 18 വരെയും രണ്ടാം ബാച്ച് 2024 മെയ് 20 മുതൽ 24 വരെയുമാണ് നടത്തുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, കൈറ്റ്, എസ്.ഐ. ഇ.ടി, സീമാറ്റ്, വിദ്യാകിരണം, ഡയറ്റ് എന്നീ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും ഡയറക്ടറേറ്റിൻറെയും ഏകോപിച്ച പ്രവർത്തനങ്ങളിലൂടെയാണ് അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ വിവിധ ക്ലാസുകളിൽ 16 വിഷയങ്ങളിലായി 3365 അധ്യാപക സംഗമം ബാച്ചുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ് എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലായി അധ്യാപക സംഗമങ്ങളിൽ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സിഇ ഒ കെ അൻവർ സാദത്ത്, എസ് ഐ ഇ റ്റി ഡയറക്ടർ ബി അബുരാജ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി പ്രമോദ്, സമഗ്ര ശിക്ഷാ കേരളം ഡോ. സുപ്രിയ എ ആർ എന്നിവർ സംബന്ധിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News