വളരെ ആഘോഷപൂർവം ചിത്രീകരിച്ച സിനിമയാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ (Varshangalkku Shesham) എന്ന് വിനീതും ടീമും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും പല വീഡിയോകളിലൂടെയും പ്രേക്ഷകർ കണ്ടതുമാണ്. അത്തരത്തിൽ ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയിൽ പാടിയ ഒരു പാട്ട് വീഡിയോ ആണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവെച്ചിരിക്കുന്നത്.
നരൻ സിനിമയിലെ ‘ഓ ഹോ ഹോ ഓ നരൻ..’ എന്ന പാട്ടാണ് വിശാഖ് സുബ്രഹ്മണ്യവും താരങ്ങളും പാടുന്നത്. എന്നാൽ വീഡിയോയിൽ പാട്ട് ശരിക്കും പാടിയ സംവിധായകൻ വിനീത് ഇല്ല. ‘ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും’, എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിൽ പാടുന്നത്.