മുട്ട ഒരു സമൃദ്ധമായ പോഷകങ്ങളുടെ ഉറവിടമാണ്, അതില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും സമാനമായി ആരോഗ്യകരമാണ്. ചിലര്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിന്റെ ആശങ്കയില്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിനുകള്‍ ആയ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ കണ്ണുകളുടെ ആരോഗ്യത്തിനും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, കാത്സ്യം ആഗിരണം ചെയ്യാനും, എല്ലുകളുടെ ആരോഗ്യത്തിനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. കൂടാതെ, മുട്ടയുടെ മഞ്ഞക്കരുവില്‍ സിങ്ക്, അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ബി2-വിന്‍റെ സമൃദ്ധമായ ഉറവിടമാണ്, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ സഹായിക്കുന്നു.