കറുവപ്പട്ട ഒരു സുഗന്ധവ്യഞ്ജനമാണ്, അതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഫൈബർ, ആൻറിഒക്സിഡന്റുകൾ, ആൻറിഇൻഫ്ലമേറ്ററി, ആൻറിമൈക്രോബിയൽ ഗുണങ്ങൾ എന്നിവയുള്ള കറുവപ്പട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഒരു ഗ്ലാസ് വെള്ളത്തില്‍ അരയിഞ്ചോളം വലുപ്പത്തിലുള്ള കറുവപ്പട്ട ഇട്ടുവച്ച് രാവിലെ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. പിസിഒസ് ഉള്ളവരും ഇത് ഉപയോഗിക്കാം. കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും, ഉയർന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട ചായ കുടിക്കാം. ഇത് വിശപ്പ് കുറയ്ക്കാനും, വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു.
കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ഗ്യാസ് കയറി വയര്‍ വീര്‍ത്ത് വീര്‍ത്തുന്ന അവസ്ഥയെ നിയന്ത്രിക്കാനും, ദഹനക്കേട്, മലബന്ധം എന്നിവയെ തടയാനും സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ചായ തലച്ചോ.