ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ മരണ സംഖ്യ 1,600 കടന്നു. രാത്രി വൈകിയും ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ ഹമാസിന്റെ 1300 കേന്ദ്രങ്ങള്‍ തകര്‍ന്നു. ഇസ്രയേയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ലോകരാജ്യങ്ങള്‍ തുടരുകയാണ്. പലസ്തീനിന് സൗദി അറേബിയ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപ്പിച്ചു. ഇസ്രായേല്‍ ഗാസയ്ക്കു മേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധം തുടരുകയാണ്.
ഇസ്രയലിന്റെ ഷെല്ലാക്രമണത്തില്‍ ലെബനന്റെ 7 ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടു. പോളണ്ടും ഹംഗറിയും പൗരന്‍ന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങി. അതെ സമയം തെക്കന്‍ ഇസ്രായേലില്‍ 3 ഇടങ്ങളില്‍ ഹമസ് ഏറ്റുമുട്ടല്‍ തുടരുകയാണ്.