: :
3

What's New?

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍ മികവ് ലഭിക്കും. …

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, …

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ …

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

യുഎഇയിൽ കൃത്രിമ മഴ നാശം വിതച്ചോ? കാലാവസ്ഥാ വകുപ്പിന്റെ മറുപടി ഇങ്ങനെ

മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.

എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.

രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News