ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കി വമ്പൻ സ്ഫോടനം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിൽ എൺപതിലേറേ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബജൗറിയിലെ ഖാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഥലത്ത് ജെ യു ഐ എഫ് പാർട്ടിയുടെ യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോർട്ടുകളില്ല.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …