: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഇടുക്കിയില്‍ 4 അംഗ കുടുംബം മോഷ്ടാക്കളെ ചെറുത്തത് സിനിമാ സ്റ്റൈലില്‍

ഇടുക്കി: ഇടുക്കിയിൽ മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോൽപ്പിച്ച് നാലം​ഗ കുടുംബം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമ്പിപ്പാരകൊണ്ട് വീട് പൊളിച്ച് അകത്തു കടന്ന സംഘത്തെയാണ് വാതിൽ തള്ളിപ്പിടിച്ച് കുടുംബം ചെറുത്തത്. ഫ്യൂസൂരിയ ശേഷം വേലിക്കല്ലുപയോ​ഗിച്ച് വാതിൽ പൊളിക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. എന്നാൽ‌ കുടുംബം ഒന്നാകെ ചെറുത്തതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. മറയൂർ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെ വാതില്‍ ഇളക്കുന്നത് പോലെയുള്ള ശബ്ദം കേട്ടാണ് ശ്രീലേഖ ഉണര്‍ന്നത്. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഫ്യൂസൂരി. മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ കാര്യമെന്താണെന്ന് നോക്കുമ്പോഴേയ്ക്കും മോഷ്ടാക്കളിലൊരാള്‍ വീടിനകത്ത് കയറിയിരുന്നു. ഇതോടെ വീട്ടുകാര്‍ എല്ലാവരും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു. മുറിയുടെ വാതില്‍ മോഷ്ടാവ് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വീടിന് അടുത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വേലിക്കല്ല് വച്ചായിരുന്നു മോഷ്ടാവ് വാതില്‍ പൊളിക്കാന്‍ നോക്കിയത്.

വാതിലിന്‍റെ താഴുകള്‍ പൊളിഞ്ഞെങ്കിലും കള്ളന്മാര്‍ അകത്ത് കടക്കാതെ സതീശനും ശ്രീലേഖയും വാതില്‍ തള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഇതിനോടകം ബന്ധു അയല്‍ക്കാരെ കൂടി വീട്ടിലേക്ക് എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളയുകയായിരുന്നു. സതീശന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാതിൽ ഉന്തിപ്പിടിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഇത് എടുത്ത കള്ളൻ 50 മീറ്റർ അകലെ അത് ഫോണ്‍ ഉപേക്ഷിച്ചു. കള്ളനുമായി നടത്തിയ പോരാട്ടത്തിൽ ശ്രീലേഖയുടെ ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News