കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. എന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നതിൽ പ്രതീക്ഷയില്ല. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 54,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച 54640 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഇതിന് ശേഷം ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ് 54,120 രൂപയായ ആശ്വാസത്തിലായിരുന്നു വ്യാഴാഴ്ച.എന്നാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണവിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പവന് 300 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. എന്നാൽ ഇതിൽ നിന്ന് ചെറിയ ആശ്വാസമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.എന്നാൽ ഏപ്രിൽ ഒന്ന് മുതൽ 50,000 ത്തിന് മുകളിൽ സ്വർണവില തുടരുകയാണ്. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്.
കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.