ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് സംഭവം. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45ഓടെ ഷാജിയും ദീപ്തിയും വഴക്കിട്ടിരുന്നു. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
ബഹളംകേട്ട് നാട്ടുകാർ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയിൽ കയറിയ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.