കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. നാളെ ഹാജരാകാൻ പുതിയ നോട്ടീസ് നൽകിയപ്പോൾ ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …