ദില്ലി: വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2219 കോടി രൂപയുടെ പാക്കേജ് സംബന്ധിച്ച അന്തർ മന്ത്രാലയ സമിതി ഇപ്പോൾ പരിശോധിക്കുന്നുണ്ട്. മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് സഹായ ധനത്തിൽ തീരുമാനമെടുക്കും. വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടതാണ് സംഘം. വയനാട് പാക്കേജിന്റെ വിശദാംശങ്ങൾ നാളെ നൽകാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.