തൃശ്ശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം. ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടി ഇരവിമംഗലം ക്ഷേത്ര സന്നിധാനത്ത് നാട്ടുകാരും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റിനും പരിക്കേറ്റു.
ശ്രീകാന്ത്, ലാലു, ശ്രീജിത്ത്, സിപിഎം നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രഞ്ജിത്ത്, പഞ്ചായത്ത് അംഗം ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽ റാം, ഏരിയ കമ്മിറ്റി അംഗം രമേഷ് എന്നിവരാണ് പരിക്കേറ്റത്. ഷഷ്ഠി മഹോത്സവത്തിനിടെ ആദ്യ കാവടി സംഘം അമ്പലത്തിലേക്ക് കയറുമ്പോൾ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറിയിരുന്നു.
ഈ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, നാട്ടുകാരും പൊലീസും തമ്മിൽ മൂന്ന് തവണ ഉന്തും തള്ളും ഉണ്ടായി.