ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് ആരംഭിക്കുന്നു. ഒരു മാസത്തിലധികം നീളുന്ന ഈ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കും. ഈ ദിവസങ്ങളിൽ 40 കോടി തീർത്ഥാടകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഹാകുംഭമേളക്കായി പ്രയാഗരാജിൽ വിപുലമായ ഒരുക്കങ്ങൾ നടത്തപ്പെടുന്നു. ഇന്നത്തെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26-ന് മഹാശിവരാത്രി വരെ 45 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ ആരംഭിക്കുന്നു. ഇന്ന് മുതൽ കുംഭമേളയിലെ പ്രധാന ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം ആരംഭിക്കും. 14-ന് മകര സംക്രാന്തി, 29-ന് മൗനി അമാവാസ്യ, ഫെബ്രുവരി 3-ന് വസന്ത പഞ്ചമി, ഫെബ്രുവരി 12-ന് മാഘി പൂർണിമ, ഫെബ്രുവരി 26-ന് മഹാ ശിവരാത്രി എന്നിവിടങ്ങളിൽ പ്രധാന സ്നാനങ്ങൾ നടക്കും. ത്രിവേണീ സംഗമത്തിൽ കുളിക്കുന്നത് പാപങ്ങൾ ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗരാജിൽ 12 കിലോമീറ്റർ നീളമുള്ള സ്നാന ഘാട്ടുകൾ ഒരുക്കിയിട്ടുണ്ട്. വാച്ച് ടവറുകൾ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേളക്കാലത്ത് 3000 സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ 13000 ട്രെയിൻ സർവീസുകൾ ലഭ്യമാക്കുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗരാജിൽ…