പാലക്കാട്: മദ്യ നിർമ്മാണ കമ്പനിക്ക് വെള്ളം നൽകുന്നതിനെതിരെ വാട്ടർ അതോറിറ്റി. വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം നൽകാൻ കഴിയില്ലെന്ന് വാട്ടർ അതോറിറ്റി സർക്കാരിനെ വിശദമായി അറിയിച്ചതായി പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ.എൻ. സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാട്ടർ അതോറിറ്റി സർക്കാർ അറിയിച്ചിരിക്കുന്നത്, അവർക്ക് വെള്ളം നൽകാൻ സാധിക്കില്ല. ഇനി വെള്ളം നൽകണമോ എന്നത് സർക്കാർ തന്നെ തീരുമാനിക്കേണ്ടതാണ്. കുടിവെള്ളത്തിന് വേണ്ടിയുള്ള വിഹിതം നൽകാൻ കഴിയുന്നില്ല. പാലക്കാട് ജില്ലയിൽ കുടിവെള്ളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അങ്ങനെ എങ്ങനെ വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം നൽകാൻ സാധിക്കും
ഒയാസിസ് കമ്പനി വാട്ടർ അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ആരോപിച്ചു. കഴിഞ്ഞ ജൂണിൽ 500 കിലോ ലിറ്റർ വെള്ളം ആവശ്യപ്പെട്ട് കമ്പനി കത്ത് നൽകിയിരുന്നു, എന്നാൽ വാട്ടർ അതോറിറ്റി അത് നൽകാൻ തയ്യാറായില്ല. ഭാവിയിൽ കിംഫ്രയുടെ ഒരു പദ്ധതി അവിടെ വരാനിരിക്കുന്നതിനാൽ, അവർ സമ്മതിച്ചാൽ മാത്രമേ വെള്ളം നൽകാൻ കഴിയൂ എന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. ഭാരത് പെട്രോളിയത്തിന്റെ ഒരു ടെൻഡറിൽ പങ്കെടുക്കാനാണ് കമ്പനി വാട്ടർ അതോറിറ്റിക്ക് നൽകിയ കത്തിൽ പറഞ്ഞത്. എഥനോൾ കമ്പനിക്ക് വേണ്ടിയുള്ള അപേക്ഷയാണെന്ന് അവർ പറഞ്ഞിരുന്നുവെങ്കിലും, ബ്രൂവറിയ്ക്ക് വേണ്ടിയാണെന്ന് ഇപ്പോൾ മാത്രമാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയുന്നത്.