ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ സംഭവിച്ച ഈ അപകടത്തിൽ, ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന അശോക് ട്രാവൽസ് ബസിനാണ് തീ പിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടതോടെ, ഡ്രൈവർ ഉടൻ വാഹനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ബസിന്റെ പിൻഭാഗത്തിൽ നിന്നാണ് തീ പടർന്നത്.
ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ യാത്രക്കാരെ പുറത്താക്കാൻ ശ്രമിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ വ്യാപകമായി പടരാൻ തുടങ്ങി. ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചെങ്കിലും, യാത്രക്കാരെ മറ്റ് ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടാൻ സാധിച്ചു. തീ വലിയ രീതിയിൽ പടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവായതായി പറയാം. യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീ പടരാൻ കാരണം വ്യക്തമല്ല.