കൽപ്പറ്റ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വിലമതിക്കുന്ന 2700 കിലോ ഹാൻസ് പിടികൂടി. നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശിയായ സർബാസ് പിടിയിലായി. കർണാടകയിൽ നിന്ന് നിരോധിത പുകയില കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.