ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയായ യുവതിയെ വെല്ലൂരിൽ നിന്ന് തള്ളിയിട്ടതിന്റെ shock മാറുന്നതിന് മുമ്പാണ് ദിണ്ടഗിലിലെ സംഭവം. തൂത്തുക്കുടിയിൽ മത്സരപരീക്ഷകൾക്കായി പഠിക്കുന്ന 26കാരിയായ ഈറോഡ് സ്വദേശിയാണ് ഈ ദുരനുഭവം നേരിട്ടത്.
അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്, യുവതി രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്ക് തിരിഞ്ഞിരുന്നു. ട്രെയിൻ തൂത്തുക്കുടി വിട്ടതും, വിരുദുനഗർ സ്വദേശിയായ സതീശ് കുമാർ യുവതിയുടെ അടുത്തേക്ക് വന്നിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ കോയമ്പത്തൂരിൽ ഇറങ്ങുമെന്ന് യുവതിയോട് പറഞ്ഞിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ, സതീശ് കുമാർ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ, പ്ലാറ്റ്ഫോമിൽ ഇറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ, റെയിൽവേ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. സതീശ് കുമാർ ഒരു പെയിന്റിങ് തൊഴിലാളിയാണ്.