തൃശൂര്‍: വടക്കാഞ്ചേരിയില്‍ ട്രെയിനിന് നേരെ കല്ലേറ്. പരശുറാം ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. യാത്രക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആക്രമണ വിവരം വിളിച്ചറിയിക്കുകയും തുടര്‍ന്ന് പൊലീസും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.കല്ലേറില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …